
സോളര്‍ തട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് അറസ്റ്റ് വാറന്റ്
കോഴിക്കോട്: കോഴിക്കോട്ടെ സോളര്‍ തട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് അറസ്റ്റ് വാറന്റ്. ഒന്നാം പ്രതി ബിജു രാധാകൃഷ്ണനും രണ്ടാം പ്രതി സരിത എസ് നായര്‍ക്കും ആണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. രുവരുടെയും ജാമ്യം കോടതി നിഷേധിച്ചു.
കോഴിക്കോട് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നടപടി. തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകുന്നില്ലെന്ന് കാണിച്ചാണ് നടപടി. ഇവര്‍ ഹാജരാകാതിരുന്നതില്‍ നല്കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കോടതി വിലയിരുത്തി.