
കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം കൊച്ചിയിൽ ആരംഭിച്ചു
കൊച്ചി :കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം കൊച്ചിയിൽ ആരംഭിച്ചു. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രനടക്കമുള്ള നാൽപ്പത് പേരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. സ്ഥാനാർഥി നിർണയം സംബന്ധിച്ച പ്രാഥമിക ചർച്ചയാണ് യോഗത്തിന്റെ അജണ്ട.
നേരത്തെ എൽഡിഎഫും സീറ്റ് വിഭജന ചർച്ചകൾ ആരംഭിച്ചിരുന്നു. സീറ്റ് വിഭജനത്തിൽ നീക്കുപോക്കുകളാകാമെന്നാണ് സിപിഐ നേതൃത്വം ഉഭയകക്ഷി ചർച്ചയിൽ സിപിഐഎമ്മിനെ അറിയിച്ചത്.