
എന്‍സിപി എല്‍ഡിഎഫില്‍ തുടരുമോയെന്നതില്‍ ഇന്ന് തീരുമാനം
തിരുവനന്തപുരം :എന്‍സിപി എല്‍ഡിഎഫില്‍ തുടരുമോയെന്നതില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും . ഡല്‍ഹിയില്‍ ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായും പ്രഫുല്‍ പട്ടേലുമായും മാണി സി കാപ്പനും സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരനും നടത്തുന്ന കൂടിക്കാഴ്ചയാകും നിര്‍ണായകമാകുക.
യോഗ ശേഷം മുന്നണി മാറ്റത്തില്‍ തീരുമാനമറിയാമെന്ന് കാപ്പന് ഇന്നലെ വ്യക്തമാക്കിയിരുന്നു.പാലായില്‍ തന്നെ മത്സരിക്കും എന്ന ഉറച്ച തിരുമാനം മുന്‍കൂറായി പ്രഖ്യാപിച്ചാണ് മാണി സി കാപ്പന് ഇന്ന് ദേശീയ നേതൃത്വത്തെ കാണുന്നത്.