
മുൻ ഡിജിപി ജേക്കബ് തോമസ് പൊട്ടനോ അതോ പൊട്ടനായി അഭിനയിക്കുകയാണോ ?
മുൻ ഡിജിപി ജേക്കബ് തോമസ് പൊട്ടനോ അതോ പൊട്ടനായി അഭിനയിക്കുകയാണോ ? സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു പോസ്റ്റ് കണ്ടാൽ ആരും ചോദിക്കുന്ന ഒരു ചോദ്യമാണിത് . പെട്രോളിന് വില വർദ്ദിക്കുന്നത് നല്ലതാണെന്നും വില വർദ്ദിക്കുമ്പോൾ അതിന്റെ ഉപയോഗം കുറയുമെന്നും .
അങ്ങനെയെങ്കിൽ കോണ്ടം വെറുതെ കൊടുത്താൽ ജനകീയാസൂത്രണം എളുപ്പമാകുമല്ലോ കുഞ്ഞുങ്ങളേ ഉണ്ടാകില്ലല്ലോ ? എന്തൊരു മണ്ടത്തരങ്ങളാണ് എഴുന്നെള്ളിക്കുന്നത് . സർവീസിൽ നിന്നും ഇറങ്ങുന്നതിന് മുൻപ് തന്നെ തുടങ്ങിയതാണ് അദ്ദേഹത്തിന് ഈ അസുഖമെന്നാണ് കൂടെയുള്ളവർ പറയുന്നത് .
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയാകുമെന്നും ജേക്കബ് തോമസ് പറഞ്ഞു . ട്വന്റി ട്വന്റിയുടെ ഭാഗമായി ആണ് മത്സര രംഗത്തേക്ക് വന്നതെന്നും ഇത്തവണ ബിജെപിക്കൊപ്പമായിരിക്കും മത്സരരംഗത്ത് ഉണ്ടാവുകയെന്നും ജേക്കബ് തോമസ് അറിയിച്ചു.
അപ്പോൾ ഒരു സംശയം എന്താ ഈ ട്വന്റി 20 ബിജെപി യുടെ ആണോ ? ട്വന്റി 20 യിലൂടെ വന്ന് ബിജെപിയിൽ മത്സരിക്കുമെന്നൊക്കെ പറയുമ്പോൾ അങ്ങനെയല്ലേ ആർക്കും തോന്നുകയുള്ളൂ . ഇനി അഥവാ അങ്ങനെ വല്ലതും ആണെങ്കിൽ തന്നെ വെട്ടി തുറന്ന് പറയാൻ കൊള്ളാമോ ? രാഷ്ട്രീയ എതിരാളികൾ നോക്കിരിക്കുവാ
എന്തെങ്കിലും കിട്ടാൻ .
മാത്രമല്ല കഴിഞ്ഞ തവണ വിആര്‍എസ് അംഗീകരിക്കാതെ വന്നതാണ് മത്സരിക്കാന്‍ സാധിക്കാതെ വന്നതെന്നും ജേക്കബ് തോമസ് പറഞ്ഞു. നല്ല ഭരണമാറ്റത്തിന് വേണ്ടിയാണ് ബിജെപിക്കൊപ്പം പ്രവര്‍ത്തിക്കുന്നതത്രെ .
എന്‍ഡിഎ പോലെ നിലവില്‍ ദേശീയ ശ്രദ്ധ കിട്ടുന്ന മറ്റു പാര്‍ട്ടികള്‍ ഇല്ല. എല്ലാതരം വൈവിധ്യവും ഉള്‍ക്കൊള്ളുന്ന 40ഓളം പാര്‍ട്ടികള്‍ എന്‍ഡിഎയുടെ ഭാഗമാണ് എന്നത് വലിയൊരു പ്രത്യേകതയാണെന്നും ജേക്കബ് തോമസ് പറഞ്ഞു .
ട്വന്റി ട്വന്റിക്കാകുമെങ്കില്‍ എന്തുകൊണ്ട് ബിജെപിക്ക് ഭരണം പിടിക്കാനാവില്ലെന്നും ജേക്കബ് തോമസ് ചോദിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലൂടെ മാത്രമേ യുഡിഎഫിനും എന്‍ഡിഎയ്ക്കും വിജയിക്കാന്‍ സാധിക്കൂ എന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വിജയ ഫോര്‍മുല സ്ഥാനാര്‍ത്ഥി നിര്‍ണയം ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഇനിയുള്ള മാസം സര്‍ക്കാര്‍ മികച്ച പ്രകടനം കാഴ്ച വെക്കുകയാണെങ്കില്‍ സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്നും ജേക്കബ് തോമസ് പറഞ്ഞു.
നേരത്തെ ബിജെപി സാധ്യതാ പട്ടികയില്‍ ടിപി സെന്‍കുമാറിനും സിവി ആനന്ദബോസിനുമൊപ്പം ജേക്കബ് തോമസിന്റെ പേരും ഉണ്ടായിരുന്നു. സിനിമാ താരങ്ങളായ സുരേഷ് ഗോപി, കൃഷ്ണകുമാര്‍ എന്നിവരും പ്രാഥമിക പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.