
എല്‍ഡിഎഫ് വിടുമെന്ന് എന്‍സിപി നേതാവ് മാണി സി കാപ്പന് അറിയിച്ചു
തിരുവനന്തപുരം :എല്‍ഡിഎഫ് വിടുമെന്ന് എന്‍സിപി നേതാവ് മാണി സി കാപ്പന്. യുഡിഎഫിന്റെ ഘടക കക്ഷിയാകും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര കോട്ടയത്ത് എത്തുന്നതിന് മുന്‍പ് തീരുമാനം വേണമെന്ന് ആവശ്യവും മാണി സി കാപ്പന് ഉന്നയിച്ചു .
അതേസമയം എ കെ ശശീന്ദ്രനെ എന്‍സിപി ദേശീയ നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. ഇതോടെ എന്‍സിപിയുടെ മുന്നണി മാറ്റത്തില്‍ തീരുമാനം വൈകും. ദേശീയ നേതാക്കള്‍ എ കെ ശശീന്ദ്രനുമായി ചര്‍ച്ച നടത്തും .