
നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ അസമിൽ ഇന്ധന വില കുറച്ചു
ടിസ്പൂർ :സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ അസമിൽ ഇന്ധന വില കുറച്ചു .പെട്രോളിനും ഡീസലിനും ലിറ്ററിന് അഞ്ചു രൂപ വെച്ച് കുറയ്ക്കും .വില മാറ്റം ഇന്ന് മുതൽ നിലവിൽ വരും .ഇന്നു രാവിലെ നിയമസഭയിൽ ധനമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് നികുതിയിളവ് പ്രഖ്യാപിച്ചത്.
“കോവിഡ് മഹാമാരി അതിന്റ ഉന്നതിയിൽ എത്തിയിരിക്കുമ്പോൾ ഇന്ധന വിലയിൽ നികുതി വർദ്ധനവ് ഉൾപ്പെടുത്തിയിരുന്നു .എന്നാൽ കോവിഡ് സ്ഥിതിഗതികൾ മാറിയ സാഹചര്യത്തിൽ നികുതി വർദ്ധനവ് പിൻവലിക്കുകയാണ് .”ശർമ്മ പറഞ്ഞു .ഇന്ധന വിലയിൽ കുറവ് വരുത്തുന്നതോടുകൂടി രാജ്യത്ത് ഗുജറാത്തിനു ശേഷം ഇന്ധന വില ഏറ്റവും കുറവ് അസമിലായിരിക്കും .