
പടക്കനിർമ്മാണ ശാലയിലെ പൊട്ടിത്തെറിയിൽ ഏഴു മരണം
സത്തൂർ :തമിഴ്നാട്ടിലെ ശിവകാശിക്ക് സമീപമുള്ള പടക്കനിർമ്മാണ ശാലയിലെപൊട്ടിത്തെറിയിൽ ഏഴു മരണം . ശിവകാശിയിലെ സാത്തൂരിൽ സംഭവത്തിൽ 10 പേർക്ക് പരുക്കേറ്റു. പടക്കനിർമ്മാണ തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. പരുക്കേറ്റവരിൽ 6 പേരുടെ നില ഗുരുതരമാണ്.
ശ്രീ മരിയമ്മൽ പടക്കനിർമ്മാണ ശാലയിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഒന്നിലധികം സ്ഫോടനങ്ങൾ ഉണ്ടായെന്ന് പൊലീസ് പറയുന്നു. പടക്കനിർമ്മാണ ശാലയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കെയാണ് അപകടം നടന്നത്. സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിലുണ്ടായ അശ്രദ്ധയാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ .