
ഇടതു മുന്നണിയുടെ വികസന മുന്നേറ്റ യാത്രയ്ക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം :ഇടതു മുന്നണിയുടെ വികസന മുന്നേറ്റ യാത്രയ്ക്ക് ഇന്ന് തുടക്കമാകും. നവ കേരള സൃഷ്ടിക്കായി വീണ്ടും എല്‍ഡിഎഫ് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇടതുമുന്നണി വികസന മുന്നേറ്റ ജാഥ നടത്തുന്നത്. രണ്ടു മേഖലകളായിട്ടാണ് ജാഥ.
സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന് നയിക്കുന്ന വടക്കന്‍ മേഖല ജാഥ കാസര്‍ഗോഡ് ഉപ്പളയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് വടക്കന്‍ മേഖലാ ജാഥ പര്യടനം നടത്തുന്നത്.