
ഇടിവിനുശേഷം സ്വർണവില മാറ്റമില്ലാതെ തുടരുന്നു
കൊച്ചി: രണ്ടു ദിവസത്തെ ഇടിവിനുശേഷം സ്വർണവില മാറ്റമില്ലാതെ തുടരുന്നു . ഇന്നലത്തെ വിലയായ ഗ്രാമിന് 4,425 രൂപയ്ക്കും പവന് 35,400 രൂപയ്ക്കുമാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഗ്രാമിന് 50 രൂപയുടെയും പവന് 400 രൂപയുടെയും ഇടിവ് നേരിട്ടതിനുശേഷമാണു ഇന്ന് വില മാറ്റമില്ലാതെ തുടരുന്നത്