
ടൈറ്റാനിയത്തില്‍ ഫര്‍ണസ് ഓയില്‍ ചോർച്ച; രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു
ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ ഫര്‍ണസ് ഓയില്‍ ചോര്‍ന്ന സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. പമ്ബിംഗ് സെക്ഷന്‍ ചുമതലയുള്ള ഗ്ലാഡ്വിന്, യൂജിന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.നേരത്തെ കമ്ബനി നടത്തിയ അന്വേഷണത്തില്‍ ജീവനക്കാരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്.