
തെരഞ്ഞെടുപ്പ് കമ്മിഷന്റെ സമ്പൂർണയോഗം വെള്ളിയാഴ്ച ചേരും
ന്യൂഡൽഹി :തെരഞ്ഞെടുപ്പ് കമ്മിഷന്റെ സമ്പൂർണയോഗം വെള്ളിയാഴ്ച ചേരും .ഇതോടെ തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് വ്യക്തത വരും. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട ആദ്യ ഘട്ട പ്രഖ്യാപനങ്ങളും രാഷ്ട്രീയ പാർട്ടികൾ അടുത്ത ആഴ്ച മുതൽ പ്രസിദ്ധീകരിക്കും.
കേന്ദ്ര തെരഞെടുപ്പ് കമ്മിഷന്റെ കേരള സന്ദർശനം തുടരുകയാണ്. ഇത് പൂർത്തിയാകുന്നതോറ്റെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനുള്ള സമ്പൂർണ യോഗത്തിലേയ്ക്ക് കമ്മിഷൻ കടക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതുകൊണ്ട് കൂടുതൽ ബൂത്തുകൾ കമ്മിഷന് ഉറപ്പാക്കണം. ഇതിനായുള്ള ഒരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞു.
ഈ സാഹചര്യത്തിൽ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത ആഴ്ചയ്ക്ക് അപ്പുറം നീളില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ ഉണ്ടാകുന്ന സാഹചര്യത്തിൽ രാഷ്ട്രീയ പാർട്ടികളും ഇതിനായുള്ള ഒരുക്കങ്ങൾ വേഗത്തിലാക്കി. ദേശീയ നേതാക്കളുടെ റാലി ഇതിനകം ബി.ജെ.പി ആരംഭിച്ചിട്ടുണ്ട്.