
പാപ്പിനിശ്ശേരി മേൽപാലത്തിന്റെ നിർമാണത്തിൽ അപാകതകളുണ്ടെന്ന് വിജിലൻസിന്റെ പ്രാഥമിക വിലയിരുത്തൽ
കണ്ണൂർ :പാപ്പിനിശ്ശേരി മേൽപാലത്തിന്റെ നിർമാണത്തിൽ അപാകതകളുണ്ടെന്ന് വിജിലൻസിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. പാലത്തിന്റെ എക്സ്പാൻഷൻ ജോയിന്റുകളിലടക്കം തകരാറുണ്ടെന്നാണ് കണ്ടെത്തൽ. വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് ഉടൻ റിപ്പോർട്ട് സമർപ്പിക്കും.
കണ്ണൂർ പാപ്പിനിശേരിയിലെ റെയിൽവെ മേൽപാലത്തിന്റെ നിർമാണത്തിൽ ഗുരുതര ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടെന്നാണ് വിജിലൻസിന്റെ പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ. എക്സ്പാൻഷൻ ജോയിന്റുകളിലെ വിള്ളലാണ് പ്രധാന പ്രശ്നം. പാലത്തിന്റെ ബെയറിംഗ് മൂവ്മെന്റിലും തകരാറുണ്ട്. വാഹനങ്ങൾ കടന്നു പോകുമ്പോഴുള്ള പ്രകമ്പനം കൂടുതലാണെന്നും വിജിലൻസ് കണ്ടൈത്തി.