
കേരളാ പൊലീസില്‍ പുതിയ ഡ്രൈവര്‍ തസ്തിക സൃഷ്ടിക്കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം :കേരളാ പൊലീസില്‍ പുതിയ ഡ്രൈവര്‍ തസ്തിക സൃഷ്ടിക്കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ഡ്രൈവര്‍മാരുടെ 760 പുതിയ തസ്തിക ശുപാര്‍ശ സര്‍ക്കാര്‍ തള്ളി. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് തീരുമാനമെന്നാണ് വിശദീകരണം.
2017 ലാണ് അന്നത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോ ഇത്തരത്തിലൊരു ഉത്തരവ് ഇറക്കിയത്. ഒരു വാഹനത്തിന് ഒരു ഡ്രൈവര്‍ എന്ന നിലയില്‍ നിയമനം നടത്തണമെന്നായിരുന്നു ആഭ്യന്തര വകുപ്പിന്റെ ആവശ്യം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ് ഇറക്കിയത്. ഇതിന്റെ ആദ്യപടിയായി 400 തസ്തികകള്‍ സൃഷ്ടിച്ചിരുന്നു.