
സൗദിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീട്ടി
റിയാദ് :കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സൗദിയില്‍ 10 ദിവസത്തേക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒരു മാസമായി നീട്ടി. വിനോദ പരിപാടികള്‍ക്കും റസ്റ്റോറന്റുകളില്‍ ഭക്ഷണം കഴിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയത് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ആണ് 20 ദിവസത്തേക്ക് കൂടി നീട്ടിയത്.
ഇരുപതില്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ച് കൂടുന്നതിനും വിനോദ പരിപാടികള്‍ക്കും റസ്റ്റോറന്റുകളില്‍ ഭക്ഷണം കഴിക്കുന്നതിനുമുള്ള വിലക്ക് തുടരും. റസ്റ്റോറന്റുകളില്‍ പാഴ്സര്‍ സര്‍വീസ് അനുവദിക്കും.