
പ്രധാനമന്ത്രിയുടെ പരിപാടിയിൽ കറുത്ത മാസ്കിന് വിലക്ക്
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചെന്നൈയില്‍ പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത മാസ്കിന് വിലക്ക്. കറുത്ത മാസ്ക് ധരിച്ചത് മാറ്റണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. പരിപാടിക്കെത്തുന്നവര്‍ കറുപ്പൊഴികെ മറ്റ് നിറത്തിലുള്ള മാസ്ക് ധരിക്കണമെന്നാണ് പൊലീസ് നിര്‍ദേശം.
ചെന്നൈ മെട്രൊ ഒന്നാം ഘട്ടം ദീര്ഘിപ്പിച്ച പാത ഇന്ന് മോദി ഉദ്ഘാടനം ചെയ്യും.3,770 കോടി രൂപ ചെലവാക്കിയാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. വാഷര്‍മാന്‍പേട്ട് മുതല്‍ വിംകോ നഗര്‍ വരെയാണ് മെട്രൊ നീട്ടിയത്. ചെന്നൈ സന്ദര്‍ശനത്തിന് ശേഷം കൊച്ചിയിലേക്ക് പ്രധാന മന്ത്രി ഇന്ന് എത്തും .