
കർഷക ക്ഷേമനിധി ബോർഡ് ഹെഡ് ഓഫീസ് തുറന്നു; അംഗത്വ വിതരണം 19 മുതൽ
ഇന്ത്യയിൽ തന്നെ കേരളത്തിൽ ആദ്യമായി തുടങ്ങിയ കർഷക ക്ഷേമനിധി ബോർഡിൻ്റെ ഹെഡ് ഓഫീസ് പ്രവർത്തന ഉൽഘാടനം ചെമ്പൂക്കാവ് പ്രിൻസിപ്പൽ കൃഷി ഓഫീസ് കെട്ടിട സമുച്ചയത്തിൽ
കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽ കുമാർ നിർവ്വഹിച്ചു. കർഷകക്ഷേമനിധി ബോർഡിലേക്കുള്ള അംഗത്വ വിതരണം ഈ മാസം 19 ന് ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ചീഫ് വിപ്പ് കെ. രാജൻ , ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി. കെ. ഡേവിസ് മാസ്റ്റർ, കൃഷി ഡയറക്ടർ ഡോ. കെ. വാസുകി കൗൺസിലർ റെജി ജോയ്, കർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ ഡോ പി രാജേന്ദ്രൻ , കർഷക ക്ഷേമനിധി സി ഇ ഒ എസ് സുബ്രമണ്യൻ കർഷക ക്ഷമനിധി ബോർഡ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.