
പെട്രോളിന് ഇന്ന് 26 പൈസയും ഡീസലിന് 31 പൈസയും വര്‍ധിച്ചു
ഇന്ധന വില സെഞ്ചുറിയിലേക്ക് കുതിപ്പ് തുടരുന്നു. പെട്രോളിന് ഇന്ന് 26 പൈസയും ഡീസലിന് 31 പൈസയും വര്‍ധിച്ചു. ഇതോടെ ഒരു ലിറ്റര്‍ പെട്രോളിന് തിരുവനന്തപുരത്ത് 90.94 രൂപയും കൊച്ചിയില്‍ 89.15 രൂപയുമായി.
ഡീസലിന് തിരുവനന്തപുരത്ത് 85.14 രൂപയും കൊച്ചിയില്‍ 83.74 രൂപയുമാണ്. ഗ്രാമീണ മേഖലകളില്‍ ഇതിലും മുകളിലാണ് ഇന്ധനവില. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ പെട്രോള്‍ വില നൂറിലേക്കെത്താന് സാധ്യതയേറെയാണ്.