
കെ ഫോണിന്റെ ആദ്യ ഘട്ടം മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം :കേരളത്തിന്റെ പദ്ധതിയായ കെ ഫോണിന്റെ ആദ്യ ഘട്ടം മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ഉദ്ഘാടനം ചെയ്യും. ഏഴ് ജില്ലകളിലായി ആയിരം സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് കെ ഫോണ്‍ കണക്ടിവിറ്റിപൂര്ത്തിയായത്. ഇന്ന് വൈകിട്ട് 5.15 ന് മുഖ്യമന്ത്രി പിണറായി വിജയന് വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കെ ഫോണിന്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യുക.
തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് കെ- ഫോണിന്റെ ആദ്യഘട്ട കണക്ടിവിറ്റി പൂര്‍ത്തിയായത്. സുശക്തമായ ഒപ്ടിക്കല്‍ ഫൈബര്‍ ശൃംഖല സംസ്ഥാനത്ത് സ്ഥാപിക്കുകയാണ് കെ ഫോണ്‍ പദ്ധതി ലക്ഷ്യമിടുന്നത്. അതിവേഗ ഇന്റര്‍നെറ്റ് മുപ്പതിനായിരത്തോളം ഓഫീസുകളിലും ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡ് കണക്ട്വിറ്റി, സര്‍വീസ് പ്രൊവൈഡേഴ്സ് മുഖേന വീടുകളിലും എത്തിക്കും.