
ഇടതുമുന്നണിയിൽ പതിമൂന്ന് സീറ്റുകൾ ജോസ് കെ മാണി ആവശ്യപ്പെടും
തിരുവനന്തപുരം :ഇടതുമുന്നണിയിൽ പതിമൂന്ന് സീറ്റുകൾ ആവശ്യപ്പെടാൻ ഒരുങ്ങി ജോസ് കെ മാണി. കോട്ടയം ജില്ലയിൽ ആറ് സീറ്റുകളിൽ അവകാശവാദം ഉന്നയിക്കാൻ ആണ് കേരള കോൺഗ്രസ് എം നീക്കം. ചർച്ചകൾക്കായി നാളെ കോട്ടയത്ത് സ്റ്റിയറിംഗ് കമ്മറ്റി യോഗം ചേരും.
കോട്ടയം ജില്ലയിൽ കഴിഞ്ഞ തവണ മത്സരിച്ച ആറു സീറ്റുകളിലും അവകാശവാദമുണ്ട്. പാലായ്ക്ക് പുറമേ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, കടുത്തുരുത്തി, ഏറ്റുമാനൂർ എന്നിവ ആവശ്യപ്പെടും.