
കോവിഡ് : കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു കർണാടക
കര്‍ണാടകത്തില്‍ കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും. കേരളത്തില്‍ നിന്ന് യാത്രക്കാര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് ടെക്നിക്കല്‍ അഡ്വൈസറി കമ്മിറ്റി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. നിര്‍ദേശത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന് അറിയിക്കും. കേരളത്തില്‍ നിന്ന് വന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടത്തോടെ രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് നിര്‍ദേശം.
നേരത്തെ അഞ്ച് ജില്ലകളില്‍ കേരളത്തില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ന്ധമാക്കിയിരുന്നു.
കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മഹാരാഷ്ട്രയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.