
എല്‍ഡിഎഫ് വടക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥയുടെ കണ്ണൂര്‍ ജില്ലയിലെ പര്യടനം ഇന്ന് പൂര്‍ത്തിയാകും
കണ്ണൂർ :സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന് നയിക്കുന്ന എല്‍ഡിഎഫ് വടക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥയുടെ കണ്ണൂര്‍ ജില്ലയിലെ പര്യടനം ഇന്ന് പൂര്‍ത്തിയാകും.
ഇന്ന് ധര്‍മ്മടം, കൂത്തുപറമ്പ്, പേരാവൂര്‍ മണ്ഡലങ്ങളിലാണ് ജാഥയ്ക്ക് സ്വീകരണമൊരുക്കിയിട്ടുള്ളത്. വൈകിട്ടോടെ ജാഥ വയനാട് ജില്ലയില്‍ പ്രവേശിക്കും. സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍, പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരായ കേസുകള്‍, പൗരത്വ നിയമ ഭേദഗതി തുടങ്ങിയവ ചര്‍ച്ചാ വിഷയമാക്കിയാണ് ജാഥ പുരോഗമിക്കുന്നത്.