
ഉപ്പളയിൽ പട്ടാപകൽ യുവാവിന് നേരെ ഗുണ്ടാ ആക്രമണം
കാസർഗോഡ്: മഞ്ചേശ്വരം ഉപ്പളയിൽ പട്ടാപകൽ യുവാവിന് നേരെ ഗുണ്ടാ ആക്രമണം. ഉപ്പള മണിമുണ്ടെ സ്വദേശി മുഹമ്മദ് അർഷിദി(42)ന് നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. ഇന്ന് രാവിലെ 10.30ഓടെയാണ് ആക്രമണം ഉണ്ടായത് .
കുടുംബത്തോടൊപ്പം ടൗണിൽ എത്തിയ അർഷിദിനെ മൂന്നംഗ സംഘം വടിവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം വാളുമായി സംഘം നാട്ടുകാർക്കിടയിലൂടെ ഓടി രക്ഷപ്പെട്ടു. ഒരു വർഷം മുമ്പ് ഉപ്പളയിൽ ഒരു പാർട്ടിയുടെ യുവജന നേതാവിന് നേരെ വധശ്രമം നടന്നിരുന്നു.