
രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്കിയ വിഷയത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: രാമക്ഷേത്ര നിര്‍മ്മാണത്തിനായി എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ സംഭാവന നല്കിയ വിഷയത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. സംഘപരിവാറും കോണ്‍ഗ്രസും തമ്മിലുള്ള വ്യത്യാസം വളരെ നേര്‍ത്ത് വരികയാണെന്നുള്ളതാണ് കോണ്‍ഗ്രസിന്റെ പരിമിതിയെന്ന് അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് മുമ്പുതന്നെ കോണ്‍ഗ്രസുകാര്‍ ബിജെപിയില്‍ ചേരുകയാണെന്ന് പോണ്ടിച്ചേരിയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്ന വിഷയം ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഇത്തരം പ്രവണത രാജ്യത്താകെ നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മതനിരപേക്ഷതയുടെ ഏറ്റവും വലിയ സംരക്ഷണം എന്നത് വര്‍ഗീയതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുക എന്നതാണ്. നമ്മുടെ രാജ്യത്ത് ഏതെങ്കിലും വിഷയത്തില്‍ വര്‍ഗീയതയ്ക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നുണ്ടോ എന്നും അദ്ദേഹം വിമര്‍ശിച്ചു