
ബസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തെ നേരിട്ടെത്തി ആശ്വസിപ്പിച്ച് മുഖ്യമന്ത്രി
മധ്യപ്രദേശിലെ ബസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തെ നേരിട്ടെത്തി ആശ്വസിപ്പിച്ച് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന്. കുടുംബാംഗങ്ങളെ മുഖ്യമന്ത്രി ആശ്വസിപ്പിക്കുമ്ബോഴും പലപ്പോഴും അവര്‍ക്ക് അവരെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. വികാരാധീനരായ കുടുംബാംഗങ്ങള്‍ക്കൊപ്പം
ഏറെ നേരമാണ് മുഖ്യമന്ത്രി ചെലവഴിച്ചത്. വീഡിയോ മുഖ്യമന്ത്രി തന്നെയാണ് ട്വിറ്ററില്‍ പങ്കുവച്ചത്.
മധ്യപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ 45 പേര് മരിച്ചിരുന്നു. കുടുബത്തിന് 5 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നു. അടിയന്തരമായി പതിനായിരം രൂപയും നല്കാന് ഇന്നലെ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.