
തെലങ്കാനയില്‍ അഭിഭാഷക ദമ്ബതികളെ നടുറോഡിലിട്ട് വെട്ടിക്കൊന്നു
തെലങ്കാനയില്‍ അഭിഭാഷക ദമ്ബതികളെ നടുറോഡിലിട്ട് വെട്ടിക്കൊന്നു. വമന്റാവു, ഭാര്യ നാഗമണി എന്നിവരാണ് കൊല്ലപ്പെട്ടത്. പെടപ്പള്ളിയില്‍ കാറില്‍ യാത്ര ചെയ്യവേ ഇരുവരേയും പിടിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് സംഭവം.
ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ആക്രമണകാരികള്‍ ദമ്ബതികളെ കത്തി ഉപയോഗിച്ച് ഒന്നിലധികം തവണ കുത്തി. ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തിന് ദൃക്സാക്ഷിയായ ദമ്ബതികളുടെ ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്യുന്നു.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പുകളില്‍ രക്തസ്രാവം മൂലം റോഡില്‍ കിടക്കുന്ന വാമന റാവുവിനെയും പ്രധാന കൊലയാളിയായ കുന്ത ശ്രീനുവിനെയും കാണാം.തെലങ്കാന ഹൈകോടതിയില്‍ കസ്റ്റഡി കൊലപാതകം, അനധികൃത സ്വത്തു സമ്ബാദനം എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ വാദിക്കുന്ന അഭിഭാഷകരാണ് ഇരുവരും.