
ഐപിഎല്‍ സീസണിലേക്കുള്ള താരലേലം നാളെ ചെന്നൈയില്‍ നടക്കും.
2021 ഐപിഎല്‍ സീസണിലേക്കുള്ള താരലേലം നാളെ ചെന്നൈയില്‍ നടക്കും. 292 കളിക്കാരില്‍ നിന്നുമാണ് ടീമുകള്‍ ലേലം നടത്തുന്നത്. 128 വിദേശതാരങ്ങളാണ് ലേലത്തില്‍ പങ്കെടുക്കുന്നത്. കൂട്ടത്തില്‍ ഐസിസി ടി20 റാങ്കിങ്ങിലെ ഒന്നാം നമ്ബര്‍ താരമായ ഡേവിഡ് മലാനും ഇത്തവണ പങ്കെടുക്കുന്നുണ്ട്.
ലോക ഒന്നാം നമ്ബര്‍ താരത്തെ വാങ്ങുവാന്‍ ഇത്തവണ 3 ടീമുകളാണ് താല്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്,റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍,രാജസ്ഥാന് റോയല്‍സ് എന്നീ ടീമുകളാണ് മലാനില്‍ നോട്ടമിട്ടിട്ടുള്ളത്.ശുഭ്മാന്‍ ഗില്ലിനോടൊപ്പം അടിച്ചു തകര്‍ക്കാന്‍ ശേഷിയുള്ള താരമെന്ന നിലയിലാണ് കൊല്‍ക്കത്ത മലാനെ പരിഗണിക്കുന്നത്.
ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനെ റിലീസ് ചെയ്ത സാഹചര്യത്തിലാണ് മലാനെ ആര്‍സിബി നോട്ടമിടുന്നത്. എന്നാല്‍ സ്റ്റീവ് സ്മിത്ത് അവശേഷിപ്പിച്ച വിടവ് നികത്താന്‍ പാകത്തിലുള്ള ഒരു ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാനെയാണ് രാജസ്ഥാന് മലാനിലൂടെ ലക്ഷ്യമിടുന്നത്.