
ഈട്ടി മരം മുറിച്ചുകടത്തിയ സംഭവത്തില്‍ അന്വേഷണത്തിനു സർക്കാർ നിര്‍ദ്ദേശം നൽകി
വയനാട് :മേപ്പാടിയില്‍ ഈട്ടി മരം മുറിച്ചുകടത്തിയ സംഭവത്തില്‍ അന്വേഷണത്തിനു സര്‍ക്കാര്‍ നിര്‍ദ്ദേശം. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നല്കാന് വനംമന്ത്രി കെ.രാജു പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് നിര്‍ദ്ദേശം നല്കി. ഒരു കോടി രൂപയിലേറെ വിലവരുന്ന ഈട്ടി മരം മുറിച്ചുകടത്തിയതിനു എതിരെയാണ് നടപടി .
വനത്തിനകത്ത് റോഡ് വെട്ടിയായിരുന്നു മരം കടത്തിയത്. ഇതില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് വനം മന്ത്രി കെ.രാജു നിര്‍ദ്ദേശം നല്കി.വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കും. വനത്തിലെ റോഡ് നിര്‍മാണവും അന്വേഷണ പരിധിയില്‍ വരും. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം ആവശ്യമെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും.