
ലോകരാജ്യങ്ങള്‍ക്കിടയില്‍ ശ്രദ്ധ പിടിച്ചുപറ്റി ഇന്ത്യ.
ലോകരാജ്യങ്ങള്‍ക്കിടയില്‍ ശ്രദ്ധ പിടിച്ചുപറ്റി ഇന്ത്യ. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി ടെലഫോണ്‍ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായായിരുന്നു സംഭാഷണം. ഡല്‍ഹി- മസ്ക്കറ്റ് നയതന്ത്ര പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനെ കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
കോവിഡ് 19 എന്ന മഹാമാരിക്കെതിരെ ഇരു രാജ്യങ്ങളും ഒറ്റക്കെട്ടായി നിന്ന് പോരാടാനും ചര്‍ച്ചയില്‍ ധാരണയായി. വിവിധ മേഖലകളില്‍ ഒമാനും ഇന്ത്യയും തമ്മിലുള്ള പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും തീരുമാനിച്ചു.