
പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
മലമ്പുഴ: പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഇവരുടെ അമ്മയുടെ സുഹൃത്തായിരുന്ന നാൽപ്പതുകാരനെ മലമ്പുഴ പോലീസ് അറസ്റ്റ് ചെയ്തു .പുതുപ്പരിയാരം നൊട്ടംപാറ രാഹുൽ നിവാസിൽ പി.സി. രമേഷിനെയാണ് (40) പോക്സോ നിയമം ചുമത്തി അറസ്റ്റ് ചെയ്തത് .
പെൺസുഹൃത്തിന്റെ വാടകവീട്ടിൽ, അവരുടെ പതിന്നാലും പന്ത്രണ്ടും വയസ്സുള്ള പെൺകുട്ടികളെ പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിന്മേലാണ് കേസ് .മൊബൈൽഫോണിൽ കുട്ടികളെ അശ്ലീല വീഡിയോകൾ കാണിച്ച് പീഡിപ്പിച്ചെന്നാണ് പരാതി .പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.