
നിയന്ത്രണം വിട്ട് ട്രാക്ടർ മറിഞ്ഞു ;5 മരണം
ഒഡിഷയിലെ മയൂർഭഞ്ജ് ജില്ലയിൽ ദിപസാഹിക്കടുത്ത്, നിയന്ത്രണം വിട്ട് ട്രാക്ടർ മറിഞ്ഞതിനെത്തുടർന്ന് 5 മരണം , 41 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. റോഡിൽ സഞ്ചരിച്ചിരുന്ന ട്രാക്ടർ നിയന്ത്രണം വിട്ട് 15 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു.
പോലീസുകാരും അഗ്നിശമനസേന പ്രവർത്തകരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ നടത്തിവരികയാണ്. ഗുരുതരമായി പരിക്കേറ്റവരെ ബരിപാഡയിലെ പണ്ഡിറ്റ് രഘുനാഥ് മുർമു മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.