
സൗജന്യ തൊഴിലധിഷ്ഠിത പരിശീലന കോഴ്സുകളിലേക്ക് അപേക്ഷിക്കാം
പാലക്കാട് :പട്ടികജാതി വികസന വകുപ്പ് പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായി എസ്.സി.എ-എസ്.സി.പി പദ്ധതി പ്രകാരം മുള ഉത്പ്പന്ന നിര്‍മ്മാണം, ഗ്യാസ് സ്റ്റൗ റിപ്പയറിംഗ് തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സിയാണ് യോഗ്യത. ഓരോ കോഴ്സിനും 50 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം.
പ്രായപരിധി 18-25. താത്പ്പര്യമുള്ളവര്‍ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നീ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ഫോട്ടോ സഹിതം ഫെബ്രുവരി 25 നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങളും അപേക്ഷ ഫോമും ജില്ലാ /ബ്ലോക്ക് / നഗരസഭാ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും. ഫോണ്‍ – 0491 2505005.