
ജില്ലയില്‍ 10 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും മൂന്ന് സ്കൂളുകളുടെ തറക്കല്ലിടലും നവീകരിച്ച ഹയര്‍ സെക്കന്‍ഡറി ലാബിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും
പാലക്കാട് :ജില്ലയില്‍ 10 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും മൂന്ന് സ്കൂളുകളുടെ തറക്കല്ലിടലും നവീകരിച്ച ഹയര്‍ സെക്കന്ററി ലാബിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് രാവിലെ 10 ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷനാകും. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി കിഫ്ബി, നബാര്‍ഡ്, പ്ലാന്‍, മറ്റ് ഫണ്ടുകള്‍ എന്നിവ പ്രയോജനപ്പെടുത്തി നിര്‍മ്മിച്ച സ്കൂള്‍ കെട്ടിടങ്ങള്‍, ഹയര്‍ സെക്കന്ററി വിഭാഗം ലാബുകള്‍ എന്നിവയുടെ ഉദ്ഘാടനവും സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവുമാണ് നടക്കുക.
പുലാപ്പറ്റ എം.എന്‍.കെ.എം.ജി. എച്ച്.എസ്.എസ്, വട്ടേനാട് ജി.വി.എച്ച്.എസ്.എസ്, എലപ്പുള്ളി ജി.എ.പി.എച്ച്.എസ്.എസ് എന്നിവ കിഫ്ബിയില്‍ നിന്നും അഞ്ച് കോടി രൂപ ചെലവഴിച്ചും മുള്ളി, അഗളി, അള്ളംപാടം ജി.എല്‍.പി. സ്കൂളുകള്‍, കോങ്ങാട്, പട്ടാമ്പി, പുതിയങ്കം ജി.യു.പി സ്കൂളുകള്‍, ആനക്കല്‍ ജി.ടി.ഡബ്ല്യുയു.എച്ച്.എസ് എന്നിവ പ്ലാന്‍, എസ്.എസ്.കെ, അഹാര്‍ഡ്സ് ഫണ്ടുകള്‍ മുഖേനയും നിര്‍മ്മിച്ചവയാണ്.