
ഉമ്മന്‍ ചാണ്ടി സഞ്ചരിച്ച കാറില്‍ മറ്റൊരു കാര്‍ വന്നിടിച്ചു അപകടത്തില്‍പ്പെട്ടു
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സഞ്ചരിച്ച കാറില്‍ മറ്റൊരു കാര്‍ വന്നിടിച്ചു അപകടത്തില്‍പ്പെട്ടു. എംസി റോഡില്‍ അടൂര്‍ ഏനാത്തിന് സമീപം വടക്കടത്ത് കാവില്‍ വച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പടെ ആര്‍ക്കും പരിക്കില്ല. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
തിരുവനന്തപുരത്ത് നിന്നു കോട്ടയത്തേക്ക് പോകും വഴി ഇന്നു വൈകിട്ടോടെ ആയിരുന്നു അപകടം ഉണ്ടായത്. ഒരു സ്ത്രീ ഓടിച്ച കാര്‍ സ്റ്റീയറിംഗ് ലോക്കായി എതിര്‍വശത്തേക്ക് എത്തി ഉമ്മന്‍ ചാണ്ടിയുടെ വാഹനത്തില്‍ ഇടിക്കുകയായിരുന്നു. ഈ സമയം അതുവഴിയെത്തിയ ചെങ്ങന്നൂര്‍ നഗരസഭയുടെ കാറില്‍ കയറി ഉമ്മന്‍ചാണ്ടി കോട്ടയത്തേക്കു പോയി. ഇന്ന് രാവിലെ തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസിന്റെ സമരവേദിയില്‍ ഉമ്മന്‍ ചാണ്ടി എത്തിയിരുന്നു. തലസ്ഥാനത്തെ പരിപാടികള്‍ കഴിഞ്ഞ് അദ്ദേഹം കോട്ടയത്തേക്ക് പോവുമ്ബോഴാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. –
അതിനിടെ പിന്‍വാതില്‍ നിയമനത്തിനെതിരേയും പിഎസ് സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അര്‍ഹമായ അവസരം നിഷേധിക്കുന്നതിനെതിരേയും നടക്കുന്ന യുവജന പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള ശ്രമം വിലപ്പോകില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രസ്താവനയില്‍ പറഞ്ഞിരുന്നു. കെഎസ് യു പ്രസിഡന്റ് കെഎം അഭിജിത്, സംസ്ഥാന സെക്രട്ടറി നബീല്‍ കല്ലമ്ബലം, വൈസ് പ്രസിഡന്റ് സ്നേഹ ആര് വി നായര്‍ ഉള്‍പ്പെടെ 16 പേരാണ് പോലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ് ആശുപത്രിയിലായതെന്ന് അദ്ദേഹം പറഞ്ഞു.