
രാജ്യത്ത് കൊവിഡ് വാക്സിനേഷന് നടപടികള്‍ വേഗതയിൽ
ന്യൂഡൽഹി :രാജ്യത്ത് കൊവിഡ് വാക്സിനേഷന് നടപടികള്‍ വേഗതയിൽ . ഒരു കോടിയോളം പേര്‍ക്ക് ആണ് വാക്സിന് രാജ്യത്ത് ഇതുവരെ നല്‍കിയത്. വ്യാഴാഴ്ച മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 3,17,190 പേരാണ് വാക്സിന് സ്വീകരിച്ചത്. ഇതോടെ രാജ്യത്ത് വാക്സിന് സ്വീകരിച്ചവരുടെ ആകെ എണ്ണം 98 ലക്ഷം പിന്നിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഇതുവരെ 98,46,523 പേര്‍ക്ക് വാക്സിന് നല്കി. വാക്സിന് നല്‍കുന്നതിനായി ഇതുവരെ 2,10,809 സെഷനുകള്‍ സംഘടിപ്പിച്ചു. 4,64,932 ആരോഗ്യപ്രവര്‍ത്തകര്‍ ആണ് വാക്സിന്റെ രണ്ടാമത്തെ ഡോസ് രാജ്യത്ത് ഇതിനകം സ്വീകരിച്ചത്. 62,34,635 ആരോഗ്യപ്രവര്‍ത്തകരാണ് പുതുതായി വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പുറമേ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 31,46,956 പേര് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിട്ടുണ്ട്. ഫെബ്രുവരി രണ്ട് മുതലാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഒഴികെയുള്ള മുന്‍ഗണനാ വിഭാഗക്കാര്‍ക്ക് വാക്സിന് നല്കാന് ആരംഭിച്ചത്.