
കോഴിക്കോട് ജില്ലയില്‍ വീണ്ടും തട്ടിക്കൊണ്ടുപോകൽ
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വീണ്ടും തട്ടിക്കൊണ്ടുപോകൽ. പേരാമ്പ്ര പന്തിരിക്കര സ്വദേശി അജ്നാസിനെ ഇന്നലെ രാത്രി 12 മണിക്ക് തട്ടിക്കൊണ്ടുപോയതായി പരാതി.
പെരുമുണ്ടശ്ശേരിയിൽ വച്ച് വോളിബോൾ കളി കഴിഞ്ഞ് വരുന്ന വഴിയിലാണ് തട്ടിക്കൊണ്ട് പോയത്. നമ്പർ പ്ലേറ്റില്ലാത്ത വെളുത്ത ഇനോവ കാറിലാണ് തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു.
സംഭവത്തില്‍ നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അജ്നാസിൻ്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.