
പുതുച്ചേരിയിൽ വിശ്വാസ വോട്ടെടുപ്പിന് അനുമതി
പുതുച്ചേരി: പുതുച്ചേരിയിൽ നാരായണ സ്വാമി സർക്കാരിന് വിശ്വാസ വോട്ടെടുപ്പിന് അനുമതി. ഫെബ്രുവരി 22നകം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ തമിഴിസൈ സൗന്ദരരാജൻ നിർദേശിച്ചു.
എഐഡിഎംകെ, എൻ ആർ കോൺഗ്രസ് എന്നീ പാർട്ടികളുടെ ഓരോ അംഗങ്ങളുടെ പിന്തുണയോടെ സർക്കാർ നിലനിർത്താൻ കോൺഗ്രസ് ശ്രമിക്കുന്നതിനിടെയാണ് ഗവർണറുടെ അനുമതി. അവിശ്വാസ പ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷം ഇന്ന് ഗവർണറെ കണ്ടിരുന്നു