
വെള്ളനാട് ബ്ളോക്ക് യൂത്ത് ക്ലബ്ബ് രജിസ്ട്രേഷൻ ക്യാമ്പയിൻ
വെള്ളനാട് ബ്ളോക്കിനു കീഴിലെ വിവിധ സന്നദ്ധ സംഘടന പ്രവർത്തനവും യൂത്ത് ക്ലബ് പ്രവർത്തനവും ഉർജ്ജിതപ്പെടുത്തുന്നതിനും യുവജനങ്ങളിൽ സന്നദ്ധ മനോഭാവം വളർത്തുന്നതിന്റെയും ഭാഗമായി വിവിധ സർക്കാർ ഏജൻസി കളുടെ സഹകരണത്തോടെ 2021 ഫെബ്രുവരി 20,21 തീയതികളിൽ വെള്ളനാട് ബ്ളോക്ക് ഓഫീസ് ഹാളിൽ വച്ച് രജിസ്ട്രേഷൻ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു.
സംസ്ഥാന യുവജനക്ഷേമബോർഡ് ,ഭാരത സർക്കാർ നെഹ്റു യുവ കേന്ദ്ര ,സംസ്ഥാന യുവജന കമ്മീഷൻ ,സംഗീത നാടക അക്കാഡമി തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ വിശദികരിക്കുകയും യൂത്ത് ക്ലബ്ബ്കൾക്ക് തത്സമയം രജിസ്ട്രേഷൻ നടപടികൾ ചെയ്തുകൊടുക്കുകയും ചെയ്യും.
കൂടാതെ രജിസ്ട്രേഷൻ മുടങ്ങി കിടക്കുന്ന സംഘടനകളുടെ രജിസ്ട്രേഷൻ പുതുക്കാനും പുതുതായി രജിസ്ട്രേഷൻ ചെയ്യാൻ താത്പര്യമുള്ളവർക്ക് നടപടിക്രമങ്ങൾ വിശദികരിക്കുകയും താത്കാലിക രജിസ്ട്രേഷൻ നൽകുകയും ചെയ്യും . എല്ലാ യുവജന സംഘടനകളും ഈ അവസരം പരമാവതി പ്രയോജനപ്പെടുത്തുക..