
രാഹുൽ ഗാന്ധി ദളിത് പെൺകുട്ടിയെ വിവാഹം ചെയ്യണമെന്ന ആവശ്യമുയർത്തി രാംദാസ് അത്താവലെ
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ദളിത് പെൺകുട്ടിയെ വിവാഹം ചെയ്യണമെന്ന ആവശ്യമുയർത്തി കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. ‘നാം രണ്ട് നമ്മുക്ക് രണ്ട്’ കുടുംബാസൂത്രണ കാലത്തെ വാചകം പ്രോത്സാഹിപ്പിക്കണമെങ്കിൽ രാഹുൽ വിവാഹിതനാകണം എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസ്താവന.
രാഹുൽ വിവാഹം ചെയ്യുന്നത് ഒരു ദളിത് പെൺകുട്ടിയെ ആയിരിക്കണം. എങ്കിൽ മാത്രമേ ജാതി വ്യവസ്ഥ തുടച്ചുനീക്കണമെന്ന മഹാത്മഗാന്ധിയുടെ ആഗ്രഹം പ്രാവർത്തികമാകൂ. ഇത് യുവജനങ്ങൾക്ക് പ്രചോദനമാകൂവെന്നും അത്താവലെ കൂട്ടിച്ചേർത്തു.