
ന്യൂനപക്ഷ വർഗീയത; തന്റെ പരാമർശം വാക്കിലെ പിഴവ് മാത്രമെന്ന് എ വിജയരാഘവൻ
ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും വലിയ വർഗീയതയെന്ന തന്റെ പരാമർശം വാക്കിലെ പിഴവ് മാത്രമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. പ്രസംഗിക്കുന്നതിനിടെ ഒരു വാക്കിലൊക്കെ പിഴവ് സംഭവിക്കുന്നത് സ്വാഭാവികമാണ്. ഇതുവെച്ചാണ് വർഗീയ പരാമർശമെന്ന് ചിലർ പ്രചാരണം നടത്തിയത്യ
താൻ നടത്തിയത് ആർ എസ് എസ് വിരുദ്ധ പ്രസംഗമാണ്. കർഷക സമരം പോലെയല്ല സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന സമരമെന്നും ചർച്ച നടത്തി സമരക്കാരെ പറ്റിക്കാനില്ലെന്നും വിജയരാഘവൻ പറഞ്ഞു