
സൗദിയിൽ 337 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു
ജിദ്ദ: സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി 337 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു . അസുഖ ബാധിതരിൽ 346 പേർ രോഗമുക്തി നേടി. രാജ്യത്ത് കോവിഡ് ബാധിച്ച് നാല് പേർ മരിച്ചു.
ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 374366 ആയി ഉയർന്നു. ഇതിൽ 365363 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 6454 ആയി ഉയർന്നു. 2549 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. ഇവരിൽ 497 പേരുടെ നില ഗുരുതരമാണ്.