
ഉത്തരാഖണ്ഡിൽ വീണ്ടും ഭൂചലനം
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വീണ്ടും ഭൂചലനം. പിത്തോറഗഡിൽ വൈകീട്ട് 4. 38 ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തി.
ഭൂചലനത്തെ തുടർന്ന് വലിയ പ്രകമ്പനവും അനുഭവപ്പെട്ടിരുന്നു.പിത്തോറഗഡിൽ നിന്നും 33 കിലോമീറ്റർ വടക്ക്- കിഴക്കായാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.