
കൊല്ലത്ത് മത്സ്യത്തൊഴിലാളികളുമായി സംവദിക്കാൻ രാഹുൽ ഗാന്ധി എത്തും
കൊല്ലം :കൊല്ലത്ത് മത്സ്യത്തൊഴിലാളികളുമായി സംവദിക്കാൻ രാഹുൽ ഗാന്ധി എത്തുന്നു. 24-ാം തിയതി രാവിലെ എട്ട് മണിക്ക് രാഹുൽ ഗാന്ധി കൊല്ലത്ത് എത്തും.ഐശ്വര്യ കേരള യാത്ര സമാപിച്ച് വൈകുന്നേരം തിരുവനന്തപുരത്ത് തങ്ങിയ ശേഷം പിറ്റേ ദിവസം കൊല്ലത്ത് എത്തും. ആഴക്കടൽ മത്സ്യബന്ധനത്തിലെ അഴിമതി മത്സ്യത്തൊഴിലാളികളിലേക്ക് എത്തിക്കാനാണ് നീക്കം.
ആഴക്കടൽ മത്സ്യബന്ധനത്തിന് ഇഎംസിസി എന്ന അമേരിക്കൻ കമ്പനിയുമായി മന്ത്രി ജി.മേഴ്സിക്കുട്ടിയമ്മ കരാർ ഒപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ന്യൂയോർക്കിൽ വച്ച് മന്ത്രിയും കമ്പനി പ്രതിനിധികളും ചർച്ച നടത്തിയിരുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.