
ഐശ്വര്യ കേരള യാത്ര സമാപനത്തിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണവും ശക്തമാക്കാന്‍ കോണ്‍ഗ്രസ്
ഐശ്വര്യ കേരള യാത്ര സമാപനത്തിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണവും ശക്തമാക്കാന്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന യാത്രാ സമാപന പരിപാടി പ്രചരണറാലിയുടെ നാന്ദി കുറിക്കലാവും. ഇതിന്റെ മുന്നൊരുക്കങ്ങളും മറ്റും വിലയിരുത്താന്‍ , ഉമ്മന്‍ ചാണ്ടി അദ്ധ്യക്ഷനായ തിരഞ്ഞെടുപ്പ് പ്രചരണ മേല്‍നോട്ട സമിതി യോഗം ഇന്ന് രാവിലെ എട്ടിന് ചേരും.
ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകളുടെ പുരോഗതി, പ്രകടന പത്രികാരൂപീകരണവുമായി ബന്ധപ്പെട്ട് ശശി തരൂര്‍ യുവാക്കളുമായി നടത്തിവരുന്ന ആശയവിനിമയ പരിപാടി തുടങ്ങിയ കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുടെ സാന്നിദ്ധ്യത്തില്‍ ഇന്നലെ തെക്കന്‍ മേഖലയില്‍ നിയോജകമണ്ഡലങ്ങളുടെ ചുമതലയുള്ള കെ.പി.സി.സി സെക്രട്ടറിമാരുടെ യോഗം ചേര്‍ന്നു.