
ജോസ് കെ മാണിയുടെ പാലാ മണ്ഡലത്തിലെ പദയാത്രയ്ക്ക് ഇന്ന് തുടക്കം
കോട്ടയം :ജോസ് കെ മാണിയുടെ പാലാ മണ്ഡലത്തിലെ പദയാത്രയ്ക്ക് ഇന്ന് തുടക്കമാകും. വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി മാണി സി കാപ്പന് പ്രചാരണം ആരംഭിച്ചതിന് പിന്നാലെയാണ് പ്രതിരോധിക്കാന്‍ കേരള കോണ്‍ഗ്രസ് എം രംഗത്തിറങ്ങുന്നത്. എല്ലാ പഞ്ചായത്തുകളിലും കേന്ദ്രങ്ങള്‍ ഒരുക്കിയാണ് പദയാത്ര.
വികസനം മുടക്കാന്‍ ശ്രമിച്ചെന്ന ആരോപണങ്ങള്‍ക്ക് ജോസ് കെ മാണി പ്രതികരണം നല്‍കാതെ ഒഴിഞ്ഞു മാറുകയും ചെയ്തു. കാപ്പനെ നിസ്സാരക്കാരനായി കണ്ട് അവഗണിച്ചാല്‍ അപകടമാകും എന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് ജോസ് കെ മാണിയുടെ അടിയന്തര പദയാത്ര.