
കാലടി സര്‍വകലാശാല സംസ്കൃത വിഭാഗം വകുപ്പ് മേധാവിക്ക് എതിരെ അച്ചടക്ക നടപടി
കൊച്ചി :കാലടി സര്‍വകലാശാല സംസ്കൃത വിഭാഗം വകുപ്പ് മേധാവിക്ക് എതിരെ അച്ചടക്ക നടപടി. പി വി നാരായണനെ എച്ച്ഒഡി സ്ഥാനത്ത് നിന്ന് മാറ്റി.സിന്‍ഡിക്കേറ്റ് തീരുമാനം അനുസരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
വൈസ് ചാന്‍സലര്‍ക്ക് എതിരെ പി വി നാരായണന് പരാതി ഉന്നയിച്ചിരുന്നു. എസ്എഫ്ഐക്കാര്‍ക്ക് വേണ്ടി പിഎച്ച്ഡി പ്രവേശനം അട്ടിമറിച്ചെന്നായിരുന്നു പരാതി. പി വി നാരായണന് എതിരെ എസ്എഫ്ഐ സമരം ചെയ്തിരുന്നു.