
സ്വർണ വിലയിൽ വർദ്ധനവ്
കൊച്ചി :തുടർച്ചയായി ഉള്ള ഇടിവിനു സ്വർണ വിലയിൽ വർദ്ധനവ് .പവന് 200 രൂപയാണ് ഇന്ന് കൂടിയത് .ഒരു പവൻ സ്വർണത്തിന്റെ വില 34,600 -ൽ എത്തി .ഗ്രാമിന് 25 രൂപ കൂടി .
ഗ്രാമിന് 4325 ആയി .പവന് 320 രൂപ കുറഞ്ഞു ഇന്നലെ വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ എത്തിയിരുന്നു .34,400 ആണ് ഇന്നലത്തെ നിരക്ക് .ബഡ്ജറ്റിൽ ഇറക്കുമതി തീരുവ കുറച്ചത് വില ഇടിയാനുള്ള പ്രധാന കാരണമായി .