
ജയ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണം പിടിച്ചെടുത്തു
ജയ്പൂർ :അന്താരാഷ്ട്ര വിമാനത്താവളത്തിൽക്കൂടി അനധികൃതമായി കടത്തിയ ഒന്നരക്കിലോ സ്വർണ്ണം ശനിയാഴ്ച്ച പിടിച്ചെടുത്തു. 70 ലക്ഷത്തിലധികം രൂപ വിലമതിക്കുന്നവിദേശ സ്വർണമാണ് എയർപോർട്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.
ഷാർജയിൽ നിന്നും G9 435 എന്ന വിമാനത്തിൽ വന്നിറങ്ങിയ ശ്രാവൺ കുമാറാണ് 750 ഗ്രാം വീതം തൂക്കം വരുന്ന രണ്ടു സ്വർണ്ണക്കട്ടികൾ ഷൂസിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.