
സമരം നടത്തുന്ന ഉദ്യോഗാർഥികൾക്ക് സർക്കാർ കത്ത് അയച്ചു
തിരുവനന്തപുരം ;സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന ഉദ്യോഗാർഥികളെ ചർച്ചയ്ക്കു ക്ഷണിച്ചു സർക്കാർ കത്ത് അയച്ചു .കത്ത് കൊണ്ടുവന്നതായും മേല്വിലാസത്തിലുള്ളയാൾ ഇല്ലാത്തതിനാൽ തിരികെ കൊണ്ടുപോയെന്നും ലാസ്റ്റ് ഗ്രേഡ് സെർവന്റ് റാങ്ക് ഹോൾഡേഴ്സ് പ്രതിനിധി പറഞ്ഞു.
മേൽവിലാസം രേഖപ്പെടുത്തി കത്ത് വീണ്ടും കൊണ്ടുവരുമെന്നും അവർ പറഞ്ഞു .റാങ്ക് ഹോൾഡേഴ്സ് പ്രതിനിധി ലിജുവിന്റെ പേരിലായിരുന്നു കത്ത്. ലിജു പരീക്ഷയുമായി ബന്ധപ്പെട്ട് നാട്ടിലാണ് .എന്നാൽ കത്തിന്റെ ഉള്ളകടത്തെ സംബന്ധിച്ചു യാതൊരുവിധ സൂചനയുമില്ല എന്നാണ് പുറത്ത് വരുന്ന വിവരം .സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന പിഎസ്സി ഉദ്യോഗാർഥികളുമായി ചർച്ച നടത്താൻ സർക്കാരിനു സിപിഎം നിർദേശം നൽകിയിരുന്നു.