
ഇന്ധനവില വർധനവിൽ പ്രതികരണവുമായി ധനമന്ത്രി നിർമല സീതാരാൻ
ന്യൂഡൽഹി: ഇന്ധനവില വർധനവിൽ പ്രതികരണവുമായി ധനമന്ത്രി നിർമല സീതാരാൻ. പെട്രോൾ വില കുറക്കാൻ തനിക്ക് മാത്രമായി എന്തെങ്കിലും ചെയ്യാനാവില്ലെന്ന് ധനമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളും കേന്ദ്രസർക്കാറും ചേർന്ന് പ്രശ്നത്തിന് പരിഹാരം കാണണം. വിഷമം പിടിച്ച അവസ്ഥയാണ് നില നിൽക്കുന്നതെന്നും നിർമല സീതാരാമൻ പറഞ്ഞു.
പെട്രോളിയം ഉൽപന്നങ്ങളിൽ നിന്നുള്ള വരുമാനം വേണ്ടെന്ന് വെക്കാൻ ആരും തയാറാവില്ല. വില വർധനവിൽ പരസ്പരം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ചിരുന്ന് പരിഹാരം കാണുകയാണ് വേണ്ടത്.