
ഹോശാങ്കബാദ് നഗരത്തിനു പേര് മാറ്റാൻ ബി ജെ പി
ഭോപ്പാൽ :ഹോശാങ്കബാദ് നഗരത്തിന്റെ പേര് നര്‍മദാപുരം എന്ന പുനർനാമകരണം ചെയ്യണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ .ഇന്നലെ നടന്ന നർമദാ ജയന്തി പരിപാടിയിലാണ് അദ്ദേഹം ഈ കാര്യം ഉന്നയിച്ചത് .ഹോശാങ്കബാദിന്റെ പേര് സർക്കാർ മാറ്റണോ എന്ന് സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയവരോട് ചോദിക്കുക ആയിരുന്നു അദ്ദേഹം .
പുതിയ പേര് എന്തായിരിക്കണം എന്നുള്ള ചോദ്യത്തിന് നര്‍മദാപുരം എന്ന ആളുകൾ മറുപടി പറയുക ആയിരുന്നു .പേര് മാറ്റമുള്ള നിർദേശം കേന്ദ്രത്തിനു അയച്ചതായും അദ്ദേഹം അറിയിച്ചു .മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ ചരിത്ര നിമിഷമെന്നാണ് ബി ജെ പി പ്രവർത്തകർ വിലയിരുത്തിയത്